India

യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച; വിനിമയ നിരക്ക് 22.59ലേക്ക് ഉയര്‍ന്നു

Published

on

അബുദാബി: യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. യു എസ് ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായത്. ഇന്ന് രാവിലെയാണ് ദിര്‍ഹം-രൂപ വിനിമയ നിരക്ക് 22.59ലേക്ക് വരെ ഉയര്‍ന്നത്.

ഇത് പിന്നീട് 22.55 ആയും 22.44 ആയും കുറഞ്ഞു. ഡോളറിന് എതിരെ ഇന്ത്യന്‍ രൂപ വന്‍ തകര്‍ച്ചയിലേക്ക് വീണതാണ് ദിര്‍ഹം-രൂപ വിനിമയ നിരക്കിൽ പ്രതിഫലിച്ചത്. 2022 ഒക്ടോബറിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. യു എസ് കടപ്പത്ര ആദായത്തിലെ വര്‍ദ്ധനവും ഡോളര്‍ സൂചികയുടെ കുതിപ്പും ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണം.

ഡോളറുമായുള്ള വിനിമയത്തില്‍ ഏഷ്യന്‍ കറന്‍സികള്‍ ദശാംശം രണ്ട് ശതമാനം മുതല്‍ ദശാശം ആറ് ശതമാനം വരെയാണ് ഇടിവ് നേരിട്ടത്. രൂപയുടെ മൂല്യത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ മൂല്യത്തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെ എങ്കില്‍ ഗള്‍ഫ് കറന്‍സികളും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version