Gulf

RSC കലാലയം സാംസ്കാരിക വേദി ഷാർജ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് നാളെ ഞായർ

Published

on

സാംസ്കാരിക വേദി ഷാർജയുടെ ആഭിമുഖ്യത്തിൽ പ്രവാസികളുടെ സാഹിത്യ കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പതിനാലാമത് പ്രവാസി സാഹിത്യോത്സവ് ഇന്ന് അബൂ ശഗാറയിലെ റയ്യാൻ ഹോട്ടലിൽ അരങ്ങേറും. 8 സ്ക്ടറുകൾ തമ്മിൽ മത്സരങ്ങൾ നടക്കും, കൂടാതെ സ്കൂളുകൾ തമ്മിലുള്ള ക്യാമ്പസ് മത്സരവും വേദിയുടെ പ്രധാന ആകർഷണമായിരിക്കും.

സമാപന സെഷനിൽ മുഹമ്മദ് അസ്‌ലം ജിഫ്രി സിലോൺ പ്രാർത്ഥന നടത്തും, പ്രശസ്ത എഴുത്തുകാരനായ ബഷീർ തിക്കോടി ഉത്ഘാടന ചടങ്ങ് നിർവഹിക്കും. ഹിഷാം അബ്ദുസലാം (റേഡിയോ കേരളം 1476), സ്വലാഹുദ്ദ്ധീൻ അയ്യൂബി, സകരിയ ശാമിൽ ഇർഫാനി, ജാഫ്ഫർ കണ്ണപുരം, പികെസി മുഹമ്മദ് സഖാഫി, സയ്യിദ് മുഹമ്മദ് ശിഹാബ് തങ്ങൾ, അബൂ സന, സുഹൈൽ മദനി, തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

കലാലയം സാംസ്കാരിക വേദി ഷാർജ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് പ്രവാസി മലയാളികൾക്കിടയിൽ സാഹിത്യ പ്രവർത്തനങ്ങൾക്കും സൃഷ്ടിപരമായ സംവാദങ്ങൾക്കും ഒരു മികച്ച വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version