തിരുവനന്തപുരം: പോത്തൻകോട് പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. മർദ്ദിച്ചതിന് പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം വായിൽ തുണി കുത്തി കയറ്റി, കമഴ്ത്തി കിടത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം.