ഷാർജ : ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ ലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ഡോ. ബഷീർ ബിൻ മുഹമ്മദ് അൽ അസ്ഹരി ഷാർജയിലെ യാബ് ലീഗൽ സർവീസസ് ഹെഡ് ഓഫീസ് സന്ദർശിച്ചു. ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ മലേഷ്യയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ഇദ്ദേഹത്തിന് യാബ് ലീഗൽ സർവീസസിന്റെ സി ഇ ഒ സലാം പാപ്പിനിശ്ശേരി സ്നേഹോപഹാരം കൈമാറി.
യാബ് ലീഗൽ സർവീസസിലെ അഡ്വ ആദിൽ ഹംസ ഈജിപ്ത് ,അഡ്വ മുഹമ്മദ് അൽ അവാദി ഈജിപ്ത് , അഡ്വ യാസിർ സഖാഫി , അതീഖ് അസ്ഹരി കല്ലട്ര , ജംഷീർ വടഗിരിയിൽ , ഷഫീഖ് അബ്ദുറഹ്മാൻ തുടങ്ങിയവർ സന്നിഹിതരായി.