U.A.E

കനത്ത ചൂടിന് ആശ്വാസം; യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും

Published

on

അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാ​ഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി. ഷാർജ, അൽ ഐനിലെ അൽ ഹിയാർ, അൽ ഷിവൈബ് മേഖലകളിലും മഴ ലഭിച്ചു.

കനത്ത മഴയെ തുടർന്ന് രാജ്യത്ത് യെല്ലോ അലേർട്ടും ഓറഞ്ച് അലേ‍ർട്ടും പ്രഖ്യാപിച്ചിട്ടു‌ണ്ട‍്. തീവ്ര മഴക്ക് സാധ്യതയുണ്ട്. അൽ ഐനിലും അൽ ഐനിന്റെ തെക്ക് ഭാഗത്തും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസും മുന്നറിയിപ്പ് നൽകി.

ആ​ഗസ്റ്റ് എട്ട് വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 10-25 കി.മീ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ എത്താം. കടൽക്ഷോഭത്തിന് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version