അബുദാബി: ചൂടിന് ആശ്വാസമേകി യുഎഇയിൽ മഴയെത്തി. യുഎഇയുടെ പലഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. ദുബായിലെ അൽ മർമൂമ്, ദെയ്റ, അൽ ഖുദ്ര, അൽ ബരാരി, എമിറേറ്റ്സ് റോഡ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി. ഷാർജ, അൽ ഐനിലെ അൽ ഹിയാർ, അൽ ഷിവൈബ് മേഖലകളിലും മഴ ലഭിച്ചു.