കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. ഇതോടെ ഫൈസലടക്കം നാലു പ്രതികളും ഉടന്‍ ജയില്‍ മോചിതരാകും.
മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.