ഖത്തർ: ഖത്തറിലെ വാദി അല്‍ ബനാത്തില്‍ പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അല്‍ ഗരാഫയിലെ പഴയ കെട്ടിടത്തില്‍ നിന്നാണ് പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. സെപ്തംബര്‍ 10 ഞായറാഴ്ച മുതല്‍ പുതിയ ഓഫീസ് ഇവിടെ ആയിരിക്കും പ്രവർത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഒരു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയുമാണ് ഓഫീസ് സമയം.
സന്ദര്‍ശകര്‍ക്ക് ഗേറ്റ് 1,3 എന്നിവയിലൂടെ ഓഫീസില്‍ പ്രവേശിക്കാം. ബേസ്‌മെന്റ് ബി1ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. പുതിയ പാസ്‌പോര്‍ട്ട് ഓഫീസ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശിച്ച് സൗകര്യങ്ങളും സേവന കേന്ദ്രങ്ങളും വിലയിരുത്തി.
പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാവുന്നതോടെ വിദേശത്തുനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനം നികുതിവിധേയമായിരിക്കും
ഖത്തർ: പ്രവാസികളായിരിക്കുമ്പോൾ വിദേശത്ത് നിന്നും നാട്ടിലേക്കുള്ള വരുമാനത്തിൽ നികുതി മുക്തമാണെങ്കിലും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാവുന്നതോടെ വിദേശത്തുനിന്ന് പിന്നീട് ലഭിക്കുന്ന വരുമാനം നികുതിവിധേയമായിരിക്കും. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് താമസം മാറുമ്പോൾ അവരുടെ വസ്തുവകകൾ വിൽക്കാനും മറ്റു ഫണ്ടുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഇത്തിരി സാവകാശം നൽകും. ഈ സമയം റെസിഡൻഷ്യൽ സ്റ്റാറ്റസ് ‘റെസിഡൻറ് നോട്ട് ഓർഡിനറി റെസിഡൻറ്’ ആയി പരിഗണിക്കും. ഇത് രണ്ട് അലെങ്കിൽ മൂന്ന് വർഷം ആയിരിക്കും. അതുവരെ നികുതിയിൽ നിന്നും പരിരക്ഷ ലഭിക്കും . ഈ സമയത്ത് ബിസിനസിൽ നിന്നുള്ള വരുമാനം എടുക്കാം.
എൻആർഐ റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്ക് വിദേശത്തുള്ള വരുമാനം നികുതി മുക്തമെങ്കിലും ലഭിക്കുന്ന പല കിഴിവുകളും റെസിഡന്റായി കഴിഞ്ഞാൽ ലഭിക്കില്ല. 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. 6 0 വയസ് കഴിഞ്ഞവർക്ക് നികുതി നൽകേണ്ടതല്ലാത്ത വരുമാനം മൂന്നു ലക്ഷം രൂപയാണ്. എന്നാൽ 80 വയസ് കഴിഞ്ഞവർ ആണെങ്കിൽ പരിധി അഞ്ചു ലക്ഷം രൂപയാണ്. എൻ.ആർ.ഐ ആണെങ്കിൽ സീനിയർ, സൂപ്പർ സീനിയർ പൗരന്മാർക്ക് ലഭിക്കുന്ന ഇളവുകൾ ലഭ്യമല്ല.