യുഎഇ: കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന വാശിയേറിയ ലേലത്തിലാണ് അപൂര്‍വയിനത്തിൽപെട്ട ഫാല്‍ക്കണ്‍ വിറ്റുപോയത്. 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ് ഈ ഫാൽക്കൻ വിറ്റുപോയത്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വിറ്റത്. അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്‌സിബിഷന്‍ (അഡിഹെക്‌സ്) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയായിരുന്നു ഇത്.
അബുദാബിയിൽ വെച്ചാണ് ലേലം നടന്നത്. സെപ്റ്റംബർ രണ്ടിന് എക്‌സിബിഷന്‍ തുടങ്ങാനിരിക്കെയാണ് എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ് ഇത്തരമൊരു ലേലം സംഘടിപ്പിച്ചത്. പ്യുര്‍ ഗിര്‍, പ്യുര്‍ ഗിര്‍ മെയില്‍, പ്യുര്‍ സേകര്‍ എന്നിങ്ങനെ മൂന്ന് ബ്രീഡുകളിലുള്ള വളര്‍ത്തു ഫാല്‍ക്കണുകള്‍ക്കായി വരും ദിവസം ലേലം നടത്തും. കൂടുതൽ സൗന്ദര്യമുള്ള ഫാല്‍ക്കണുകളുടെ മത്സരവും ഇതിനൊപ്പം നടത്തും.
ഉമ്മുജെനിബ ഫാം നടത്തുന്ന ഫാല്‍ക്കണ്‍ നറുക്കെടുപ്പുകളും ലേലത്തിന്റെ ഭാഗമായി നടക്കും. സോഷ്യൽ മീഡിയ വഴിയും അഡിഹെക്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ അഡിഹെക്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. നിശ്ചിതസമയത്തിനുമുമ്പ് ഫാല്‍ക്കണെ സംഘാടകസമിതിയെ ഏല്‍പ്പിക്കണം. രോഗമുക്തമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ അധികൃതർക്ക് സമർപ്പിക്കണം.
യുഎഇക്ക് പുറത്തുള്ള വിദേശികളെയും ഫാല്‍ക്കണ്‍ ഫാം ഉടമകളെയും വ്യാപാരികളെയും ഫാല്‍ക്കണ്‍ വളര്‍ത്തുകാരെയും ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു ലേലം നടന്നത്. ഫാൽക്കൻ ബിസിനസുക്കാരെയാണ് ലേലം ലക്ഷ്യം വെച്ചിരുന്നത്. കഴിഞ്ഞ വർഷം നടന്ന 19ാമത് എഡിഷനിൽ ഏകദേശം രണ്ടേകാല്‍ക്കോടി രൂപക്കാണ് പ്യുവര്‍ ഗൈര്‍ അമേരിക്കന്‍ അള്‍ട്രാവൈറ്റ് വിഭാഗത്തിലുള്ള ഫാല്‍ക്കണ്‍ വിറ്റത്.
അതേസമയം, ലോകത്തെ ദാരിദ്ര്യത്തിനെതിരെ പോരാടുകയും, ദുർബ്ബലരെ സഹായിക്കുന്നതിനും വേണ്ടിയുള്ള യുഎഇയുടെ പ്രയത്നം തുടരുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഷെയ്ഖ് മുഹമ്മദ് ഈ കുറിപ്പ് പങ്കുവെച്ചത്. 2022-ൽ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് 100 രാജ്യങ്ങളിലേക്ക് 1.4 ബില്യൻ ദിർഹം സംഭാവന നൽകി.