അബുദാബി: യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ശനിയാഴ്ചവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ദുബൈ, ഫുജൈറ, ഷാര്‍ജ, അല്‍ ഐന്‍ എന്നീ എമിറേറ്റുകളിള്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.