ഖത്തർ: വിദേശരാജ്യങ്ങളിൽ ഖത്തർ വിസ സെന്ററുകളുടെ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഗവൺമെന്റ് കോൺടാക്ട് സെന്ററിന്റെ 109 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ ഖത്തർ വിസ സെന്ററുകളിലെ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ധാക്ക, കൊളംബോ, കാഠ്മണ്ഡു, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ആണ് സെന്ററുകൾ ഉള്ളത്. ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ലക്നോ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് സെന്ററുകൾ.