Gulf

Qatar National Day 2023: ദേശീയദിനാഘോഷത്തിന് ഒരുങ്ങി ഖത്തർ; വിപണി സജീവം

Published

on

ഖത്തർ: ഡിസംബർ 18ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിൻ ഒരുക്കങ്ങൾ സജീവമായി. ദേശീയ പതാകയുടെ നിറങ്ങളിലുള്ള ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിതുടങ്ങി. കൊടികളും, ടീഷർട്ടുകളും തൊപ്പികളും എല്ലാം കടകളിൽ സജീവമായി കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഉയർത്തികാട്ടുന്ന തരത്തിലുള്ള സാധമങ്ങൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്.

കുട്ടികൾക്കുള്ള യൂണിഫോമുകളും, ഖത്തറിന്റെ പരമ്പരാഗത വസ്ത്രങ്ങളും എത്തിയിട്ടുണ്ട്. വാഹനങ്ങൾ അലങ്കരിക്കാനുള്ള സാധങ്ങൾ , കടകൾ അലങ്കരിക്കാനുള്ള സാധനങ്ങൾ, കൊടിതോരണങ്ങൾ, വീടുകളിൽ ഘടപ്പിക്കുന്ന ലെെറ്റുകൾ എന്നിവയും എത്തിയിട്ടുണ്ട്. കൂടാതെ വാച്ചുകൾ, ആപരണങ്ങൾ, കീചെയിനുകൾ, കുടകൾ, ബലൂണുകൾ തുടങ്ങിയ സാധനങ്ങൾ എല്ലാം എത്തിയിട്ടുണ്ട്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ചിത്രങ്ങൾ പതിച്ച ടീ ഷർട്ടുകൾക്ക് വലിയ ഡിമാന്റ് ആണ് മാർക്കറ്റിൽ അതുകൊണ്ട് തന്നെ അത്തരത്തിലുള്ള നിരവധി സാധനങ്ങൾ എത്തിയിട്ടുണ്ട്.

വലിയയും, ചെറിതുമായി നിരവധി കൊടികൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്. സൂക്കിലെ എല്ലാം കടകളും കൊടികൾ കൊണ്ട് അലങ്കിരച്ചുട്ടുണ്ട്. ദേശീയ പതാകയിലെ നിറങ്ങൾ കോർത്തിണക്കിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ കുട്ടികൾക്കായി എത്തിയിട്ടുണ്ട്. അമീറിന്റെ ചിത്രവും ഖത്തറിന്റെ ലോഗോയും പതിച്ച കപ്പുകളും പാത്രങ്ങളും വരെ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്.

ഉൽപന്നങ്ങൾക്ക് വിലയും കുറവാണ്. ഏറ്റവും കുറഞ്ഞത് 2 റിയാൽ മുതൽ ലഭ്യമാകും. എന്നാൽ വാഹനങ്ങൾ അലങ്കരിക്കുന്നതിന് 50 റിയാൽ വരും. വാഹങ്ങൾ അലങ്കരിക്കുമ്പോൾ നിയമം ലംഘനം അനുവദിക്കില്ല കർശന പിഴ ഈടാക്കും. ദേശീയ ദിനത്തിൽ ദോഹ കോർണിഷിലും കത്താറയിലുമെല്ലാം അലങ്കരിച്ച വാഹനങ്ങളിൽ ഖത്തറിന്റെ വലിയ പതാകൾ ഉയർത്തും.

വാഹനത്തിൽ ദേശീയ പതാക ഉയർത്തി റാലിയിൽ പങ്കെടുക്കുന്ന നിരവധി പ്രവാസികളും ഉണ്ട്.

ഡിസംബര്‍ 17, 18 ദിവസങ്ങളിൽ വിപുലമായ പരിപാടികൾ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തും. കമ്പനികളും സ്‌കൂളുകളും ചേര്‍ന്ന് വിവിധ തരത്തിലുള്ള പരിപാടികൾ നടക്കുന്നുണ്ട്.

ഏഷ്യന്‍ ടൗണ്‍, റയാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, അല്‍ ഖോര്‍ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ്, വഖ്‌റ സ്‌പോര്‍ട്‌സ് സ്റ്റേഡിയം എന്നിവിടങ്ങളിൽ എല്ലാം പരിപാടികൾ നടക്കും. രാവിലെ എട്ടിന് ഖത്തര്‍ ദേശീയ ഗാനത്തോടെയായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ ആരംഭിക്കുക. ആഭ്യന്തര മന്ത്രാലയം ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version