Gulf

ക്വാക്കർ ഓട്‌സ് ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനെതിരെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published

on

ദോഹ: അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ക്വാക്കർ ബ്രാൻഡിലുള്ള പ്രത്യേക ബാച്ചിലെ ഉത്പ്പന്നങ്ങളുടെ നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. ജനുവരി ഓമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആ​ഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഓക്ടോബർ ഒന്ന് കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിൽ ആരോ​ഗ്യത്തിന് ഹാനികരമാകുന്ന സാൽമൊണെല്ല എന്ന ബാക്ടീരിയയുടെ അടങ്ങിയിരിക്കുന്നതിനാൽ ഉൽപ്പന്നം പിൻവലിച്ചതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് അടക്കം വാണിജ്യ, വ്യവസായ മന്ത്രാലയവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version