Gulf

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഖത്തർ ഫൗണ്ടേഷൻ സ്‌കൂളുകൾ; വിദ്യാർഥികൾ എത്തിയത് പലസ്തീന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച്

Published

on

ദോഹ: ലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഫൗണ്ടേഷൻ സ്‌കൂളുകൾ. സ്കൂളിലെ വിദ്യാർഥികൾ ആണ് പരിപാടി അവതരിപ്പിച്ചത്. പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ എത്തിയത്. കൂടാതെ പലസ്തീന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച് കുട്ടികൾ എത്തിയിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികൾ ആണ് അവതരിപ്പിച്ചത്. ഖത്തർ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്റെ ഭാഗമായ ഖത്തർ അക്കാദമി മിഷെറീബിലും വിവിധ തരത്തിലുള്ള പരിപാടികൾ നടന്നു. പലസ്തീൻ ജനതയോടുള്ള സഹാനുഭൂതി പരിപാടിയിൽ പ്രകടമായി.

ഖത്തർ അക്കാദമി ദോഹ പ്രൈമറി-മിഡിൽ സ്‌കൂൾ ക്യാംപസിൽ ഒലിവ് മരവും നട്ടു. പലസ്തീന്റെ ലക്ഷ്യത്തിന്റെ പ്രതീകമായാണ് മരം നട്ടത്. തപരമായ പ്രാധാന്യമുള്ള ഒരു മരം ആണ് ഒലീവ്. പലസ്തീൻ ജനതയ്ക്കായി പ്രാർഥന സംഘടിപ്പിച്ചു. വിദ്യാഭ്യാസ ബോധവൽക്കരണ സെഷനുകളും സ്കൂളികളിൽ സംഘടിപ്പിച്ചിരുന്നു. സമാധാനത്തിനുള്ള ആഗോള ചർച്ചകളിൽ പങ്കെടുക്കാൻ വിദ്യാർതികളെ തയ്യാറാക്കുക. ആഗോള-പ്രാദേശിക വിഷയങ്ങളിൽ സംസാരിക്കാൻ അവരെ തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് പരിപാടിയുടെ പിന്നിൽ ഉള്ളതെന്ന് അധികൃതർ പറഞ്ഞു.

പലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് അടുത്ത മാസം നടക്കേണ്ടിയിരുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കാൻ തീരുമാനം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രഖ്യാപനം നടത്തിയത്. നവംബർ എട്ട് മുതൽ 16 വരെ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആണ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പലസ്തീനിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 11ാമത് അജ്യാൽ ചലച്ചിത്ര പ്രദർശനം റദ്ദാക്കാൻ തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നു. ഇത് ആഘോഷത്തിനുള്ള സമയം ആയിട്ട് തോന്നുന്നില്ല. ബോധപൂർവമായി പ്രവർത്തിക്കേണ്ട സമയമാണ്’ -ദോഹ ഫലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഈജിപ്തിലെ എൽ ഗൗന, കൈറോ ഫെസ്റ്റിവൽ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.

അജ്യാൽ ഫിലിം ഫെസ്റ്റിവൽ വളരെ ശ്രദ്ധയോറിയ ഫെസ്റ്റിവൽ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറബ് ലോകത്തെയും പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ആണ് ഇത്. കഴിഞ്ഞ വർഷം, ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് പത്താം വാർഷികം വിപുലമായ ആഘോഷിച്ചത്. വളന്റിയർ പ്രോഗ്രാം, ഫിലിം ജൂറി, ഉൾപ്പെടെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും. വലിയൊരു ഉത്സവമായിട്ടാണ് ഈ ഫെസ്റ്റ്വൽ ഖത്തറിൽ നടക്കുന്നത്. വിവിധ വിഭാഗങ്ങലായാണ് മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version