ഖത്തർ : ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്നു സർവീസ് പുനരാരംഭിക്കും.
അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആണ് ഉണ്ടായിരിക്കുക. യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 സർവീസുകൾ ആണ് ഉണ്ടായിരിക്കുക. ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ സർവീസ് നടക്കുന്നത്. ഈ നഗരങ്ങളിലേക്ക് കൂടാതെയാണ് പുതിയ 3 നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങുന്നത്. അതോടെ ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ സൗദിയിലെ 9 നഗരങ്ങളിലേക്ക് എത്തും.
സൗദിയുടെ പുരാധന നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ വരുന്നതോടെ ചരിത്രവിസ്മയങ്ങൾ കാണാൻ നിരവധി പേർ ഇവിടെയെത്തും. കൂടാതെ സൗദിയിലേക്കുള്ള യാത്ര കുറച്ചുക്കൂടി സുഖമമാക്കും. പുതിയ 3 നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.