Gulf

ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ പടിയിറങ്ങുന്നു; കാല്‍ നൂറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം

Published

on

ദോഹ: കാല്‍ നൂറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ രാജിവെക്കുന്നു. വ്യോമയാന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സിഇഒ ഭരണത്തിനാണ് ഇതോടെ വിരാമമായത്. ലോകത്തിലെ മുന്‍നിര വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സിനെ വളര്‍ത്തിയെടുത്ത ശേഷമാണ് അല്‍ ബേക്കര്‍ പടിയിറങ്ങുന്നത്.

1997 മുതല്‍ എയര്‍ലൈനിനെ നയിക്കുന്ന അല്‍ ബേക്കര്‍, നവംബര്‍ 5 ന് സിഇ സ്ഥാനമൊഴിയുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപ്രതീക്ഷിതമായ ഈ പടിയിറക്കിത്തിന് പിന്നിലെ കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. ഖത്തര്‍ എയര്‍വെയ്‌സിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീറാണ് അല്‍ ബേക്കറിന്റെ പകരക്കാരനായി എത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

എയര്‍ലൈന്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള സിഇഒമാരില്‍ ഒരാളായി അറിയപ്പെടുന്ന അല്‍ ബേക്കര്‍ ഖത്തര്‍ എയര്‍വേയ്സിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാക്കി മാറ്റിയതിന്റെ ക്രെഡിറ്റുമായാണ് പടിയിറങ്ങുന്നത്. തന്റെ 27 വര്‍ഷത്തെ ഭരണകാലത്ത് എയര്‍ലൈനിന്റെ വിപുലീകരണത്തിനും വലിയ തോതിലുള്ള നിക്ഷേപത്തിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു. നിലവില്‍ ദോഹ ഹമദ് വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയാണ് അക്ബര്‍ അല്‍ ബേക്കര്‍.

സാമ്പത്തിക ശാസ്ത്രത്തിലും വാണിജ്യത്തിലും ബിരുദധാരിയായ ബേക്കര്‍ 1997 ല്‍ ഖത്തര്‍ എയര്‍വേയ്സ് സിഇഒ ആയി ചുമതലയേല്‍ക്കുന്നതിന് മുമ്പ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിരുന്നു. സ്വകാര്യ പൈലറ്റ് ലൈസന്‍സ് ഉള്ള അദ്ദേഹം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു പുറമെ, ഖത്തര്‍ എയര്‍വെയ്‌സിന്റെ വിവിധ ഡിവിഷനുകളായ ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍ക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഇന്റേണല്‍ മീഡിയ സര്‍വീസസ് തുടങ്ങിയവയുടെ സിഇഒ കൂടിയാണ്.

ഖത്തർ ടൂറിസത്തിന് പുതിയ ചെയർമാൻ

ഖത്തർ ടൂറിസത്തിന്റെ പുതിയ ചെയർമാനെ നയമിച്ചു. സഅദ് ബിൻ അലി അൽ ഖർജിയെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് നിയമിച്ചത്. കഴിഞ്ഞ ജൂലൈയിൽ സഅദ് ബിൻ അലി അൽ ഖർജിയെ ഖത്തർ ടൂറിസം ഡെപ്യൂട്ടി ചെയർമാനായി അമീർ പ്രഖ്യാപിച്ചിരുന്നു. പുതിയ ചെയർമാൻ നിയമനത്തെകുറിച്ച് ഖത്തർ ടൂറിസം തന്നെയാണ് വിവരം പുറത്തുവിട്ടത്. എക്സ് വഴിയാണ് നിയമനത്തിന്റെ കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിനേദ മേഖലയിൽ വിലയ വളർച്ചയും വികസനവും ആണ് ഉണ്ടാകേണ്ടത്. ടുറിസം രംഗത്ത് പുതിയ പരിപാടികൾ ആണ് ഉണ്ടാകേണ്ടത്. അതിന് വേണ്ടി പല മാറ്റങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്നും ഖത്തർ ടൂറിസം , വളരണമെന്നും അമീർ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version