Gulf

നിരോധിച്ച വേദന സംഹാരി ഗുളികകള്‍ വാ​ഹ​ന​ത്തിൽ ; സൗദിയിൽ മ​ല​യാ​ളി​ക്ക്​ ത​ട​വുശിക്ഷ,നാ​ടു​ക​ട​ത്തും

Published

on

റി​യാ​ദ്: വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ൾ പി​ടി​ച്ച കേ​സി​ൽ മ​ല​യാ​ളി​ക്ക്​ ഏ​ഴു​ മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന മലയാളിയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. വാ​ഹ​ന​പ​രി​ശോ​ധ​നക്കി​ടെ​യാ​ണ് ഈ ​മ​രു​ന്നു​ക​ൾ റോഡ് സു​ര​ക്ഷാ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.

സൗ​ദി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ളാ​യി​രു​ന്നു കണ്ടെത്തിയത്. ഈ ഗുളികകൾ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മ​ല്ലാ​തെ സൂ​ക്ഷി​ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടുള്ളതല്ല. മലയാളിക്ക് കൈ​മാ​റി​ക്കി​ട്ടി​യ വാഹനത്തിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. ഇ​തി​നു​മു​മ്പ്​ ഈ ​വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ ഡ്രൈവർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ​ഗുളികകൾ വാ​ങ്ങി സൂ​ക്ഷി​ച്ച​താ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ, വാ​ഹ​നം കൈ​മാ​റി​ക്കി​ട്ടി​യ​പ്പോ​ൾ ഇക്കാര്യം ​മ​ല​യാ​ളി അ​റി​ഞ്ഞി​രു​ന്നി​ല്ല. യാത്രക്കിടയിൽ റോ​ഡി​ൽ വച്ച് നടന്ന പ​രി​ശോ​ധ​ന​ക്കി​ടെ ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷ വ​കു​പ്പ്​ വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇ​യാ​ളെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കുകയായിരുന്നു.

മുമ്പ് വാഹനം ഓടിച്ചിരുന്നയാൾ സൗദി വിട്ട് പോയതായാണ് വിവരം. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ദീ​ഖ് തു​വ്വൂ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​യാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കിയ ശേഷം പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. നിരവധി പേരാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ കുടുങ്ങി സാമൂഹിക പ്രവർത്തകരിൽ നിന്ന് സഹായം തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version