അബുദബി: ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രവാചകന്റെ കാരുണ്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും സന്ദേശത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നത് തുടരണമെന്ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച ആശംസാ സന്ദേശത്തില്‍ ഷെ്യ്ഖ് മുഹമ്മദ് പറഞ്ഞു.