Gulf

കോഴി വളർത്തൽ ചെലവ് കൂടുതൽ; ദുബായിൽ വില കുറയാതെ ചിക്കനും മുട്ടയും

Published

on

ദുബായ്: പ്രവാസികളുടെ ബജറ്റിനെ തന്നെ പലപ്പോഴും താളം തെറ്റിക്കുന്ന ഒന്നാണ് ചിക്കനിലേയും മുട്ടയിലേയും വില വർധനവ്. 9 മാസത്തിലധികമായി ചിക്കനും മുട്ടയ്ക്കും ഒരേവില തന്നെ തുടരുകയാണ്. പല തരത്തിലുള്ള സാധനങ്ങൾക്ക് വില ഓഫറിൽ വരുന്നുവെങ്കിലും ചിക്കനും മുട്ടയും ഈ ഓഫറുകൾക്ക് പുറത്താണ്.

കോഴി വളർത്തലിന്റെ ചെലവ് വർധിച്ചതാണ് ചിക്കനും മുട്ടയ്ക്കും വേണ്ടിയുള്ള ചെലവ് കുറഞ്ഞത് എന്നാണ് കണ്ടെത്തൽ. ചിക്കന്റെയും മുട്ടയുടെയും വില അത് കൊണ്ട് തന്നെ ഒരുപരിതി വിട്ട് കുറക്കാൻ സാധിക്കില്ലന്നാണ് വ്യാപാരികളും അവകാശപ്പെടുന്നത്. കഴിഞ്ഞ മാർച്ചിലാണ് 13% വില വർധനയ്ക്ക് സാമ്പത്തിക മന്ത്രാലയം താൽക്കാലിക അനുമതി നൽകിയിരുന്നത്. 6 മാസത്തിന് ശേഷം ഇത് വീണ്ടും പുനഃപരിശോധിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇപ്പോഴും വിലയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version