റാസൽഖൈമ: റാസൽഖൈമയിലെ പോലീസ് വാഹനങ്ങൾക്ക് ഇനി പുതിയ പുതുമുഖം. റാക് മനാര്‍ മാളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആണ് വാഹനങ്ങൾ നാടിന് സമർപ്പിച്ചത്. നൂതന സാങ്കേതികതകളിലൂടെ സ്മാര്‍ട്ട് സേവനമാണ് പോലീസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് പട്രോളിന് വേണ്ടി പുതിയ വാഹനങ്ങൾ പുറത്തിറക്കിയത്.
സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ പട്രോള്‍ വാഹനങ്ങൾ ഇറക്കിയിരിക്കുന്നത്. പോലീസ് എല്ലാ സഹായത്തിനും ഉണ്ടായിരിക്കും. പോലീസിന്റെ സേവനം കുറച്ചുകൂടി മെച്ചപ്പെടുത്താൻ ആണ് ലക്ഷ്യം വെക്കുന്നത്. പുതിയ സംവിധാനങ്ങൾ പോലീസിൽ കൊണ്ടുവരുന്നത് അവരുടെ സേവനമ മെച്ചപ്പെടുത്താൻ സാഹായിക്കും. ജനറല്‍ റിസോഴ്സ് അതോറിറ്റി ചെയര്മാന് ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍ തയര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.