അബൂദബി: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ അബൂദബിയിൽ റീകളക്ഷൻ മെഷീനുകൾ സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ മുതൽ ഷോപ്പിങ് കേന്ദ്രങ്ങളിൽ വരെ മെഷീനുകൾ സ്ഥാപിക്കുന്ന മെഷീനുകൾ വഴി പുനരുപയോഗത്തിന് കുപ്പികൾ നൽക്കുന്നവർക്ക് സമ്മാനങ്ങളും നൽകും.
അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലായി 70 റിവേഴ്സ് വെൻഡിങ് മെഷീനുകളും, 26 സ്മാർട്ട് ബിനുകളും സ്ഥാപിക്കാനാണ് അബൂദബി പരിസ്ഥിതി ഏജൻസിയുടെ തീരുമാനം.
ഇതിലൂടെ വർഷം 20 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് റിസൈക്കിളിള് നടത്തുകയാണ് ലക്ഷ്യം. പരിസ്ഥിതി ഏജൻസി മുന്നോട്ടുവെച്ച സീറോ പ്ലാസ്റ്റിക്, സീറോ വേസ്റ്റ്, സീറോ എമിഷൻ, സീറോ ഹാം ടു ബയോഡൈവേഴ്സിറ്റി എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മിഷന്റെ ഭാഗമാണ് പ്ലാസ്റ്റിക് ശേഖരണത്തിനുള്ള പുതിയ പദ്ധതി. പ്രമുഖ ഹൈപ്പർമാർക്കറ്റ് ബ്രാഡുകളും മറ്റും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.