യുഎഇ: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഉമ്മുല്‍ഖുവൈനിലെ ഉമ്മുല്‍ തൗബ് ഏരിയയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.
നാല് എമിറേറ്റുകളില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫാക്ടറിയില്‍ നിന്നും പരിസരത്ത് താമസിക്കുന്നവരേയും തീ പടർന്നപ്പോൾ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ സിവില്‍ ഡിഫന്‍സ് സംഘമാണ് എത്തിയത്. തീ പടർന്ന സ്ഥലങ്ങൾ തണുപ്പിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കി. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.