Bahrain

ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്ക് രാജ്യം കാണാൻ അവസരം

Published

on

ബഹ്റെെൻ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാൻ അവസരം. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്ക് ആയിരിക്കും ഈ അവസരം ഉണ്ടായിരിക്കുക. ബഹ്‌റൈൻ ഗൾഫ് എയർ ആണ് യാത്രക്കാർക്ക് ഈ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്.

ബഹ്റെെനിലെ മനോഹരമായി വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളിലൂടെ നടത്തുന്ന സൗജന്യ സന്ദർശന ടൂറുകൾ ആയിരിക്കും ഇത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതൽ 10 വരെയും ഇത്തരം യാത്രകൾ ഉണ്ടായിരിക്കും. ബഹ്റെെനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിച്ചു കൊടുക്കുകയും, രാജ്യത്തെ പൈതൃക മേഖലകൾ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യും. യാത്രക്കാരെ സഹായിക്കാനും ഇത്തരം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും ഒരു സംഘം ഇവർക്കൊപ്പം ഉണ്ടായിരിക്കും.

യാത്രക്കാരുടെ ട്രാൻസിറ്റ് സമയം ടൂറിസം അനുഭവമാക്കി മാറ്റാനാണ് ഗൾഫ് എയർ ഇത്തരത്തിലൊരും പദ്ധതി ആവിശ്കരിച്ചിരിക്കുന്നത്. ബഹ്റെെൻ വളരെ ചെറിയ രാജ്യമാണ്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ കാഴ്ചകൾ എല്ലാം കണ്ടു തീർക്കാൻ സാധിക്കും. രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു യാത്ര വലിയ രീതിയിൽ ഗുണകരമാകും. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ഇനി ഉണ്ടാകില്ല. ഇതിനൊരു പരിഹാരമാകുകയാണ്. യാത്രക്കാർക്ക് വലിയ രീതിയിൽ സന്തോഷം നൽകുന്ന ഒരു അനുഭവം ആണ് ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version