Gulf

കുവെെറ്റിലേക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും; 10 വി​ര​ല​ട​യാ​ള​ങ്ങ​ളും സ്കാ​ന്‍ ചെ​യ്യും

Published

on

കുവെെറ്റ്: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പരിപാടികൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നത്.

കര, വ്യോമ, കടൽ അതിർത്തി വഴി കുവെെറ്റിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും വിരലടയാളങ്ങൾ ശേഖരിക്കും. നിലവിൽ 12 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ശേഷി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്‍റിലെ ഫിംഗർ പ്രിന്‍റ് ഡേറ്റാബേസിനുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്രോസിങ്ങുകളിലും ഓട്ടോമാറ്റിക് ഫിംഗർ പ്രിന്റ് ഉപകരണങ്ങൾ സ്ഥാപിക്കൽ പൂർത്തിയാക്കിയതായി കുവെെറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിരലടയാളങ്ങള്‍, ഐറിസ് സ്കാനുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ തുടങ്ങി നൂതന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ഇനി രാജ്യത്തേക്ക് ആളുകളെ പ്രവേശിക്കുകയുള്ളു. രാജ്യത്തേക്ക് പ്രവേശിച്ച വ്യക്തികളുടെ വിവരങ്ങൾ എടുക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. 2011ലാണ് വിമാനത്താവളത്തിൽ വിരലടയാള പരിശോധന സംവിധാനം ഏർപ്പെടുത്തിയത്. പിന്നീട് കര അതിർത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ചു.

യാത്രാവിലക്കുള്ളവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും രാജ്യത്ത് പ്രവേശിക്കുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് വിലക്കുള്ളവർ പലപ്പോഴായി വീണ്ടും പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരത്തിലുള്ള കേസുകൾ വർധിച്ചു വന്ന സാഹചര്യത്തിൽ ആണ് നടപടികൾ ശക്തമാക്കാൻ‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച രണ്ട് പേർ ആണ് ഇത്തരത്തിൽ പിടിയിലായത്. പുതിയ തൊഴിൽ വിസയിൽ ആയിരുന്നു ഇദ്ദേഹം എത്തിയിരുന്നത്. വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. ഇതോടെയാണ് 10 വിരലുകളും പരിശോധനയിൽ ഉൾപ്പെടുത്താൻ കുവെെറ്റ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version