പാസ്സ്വേർഡ് ക്രാക്കിങ് പോളിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ ഒന്നും കമ്പനി നൽകിയിട്ടില്ലെങ്കിലും, പാസ്സ്വേർഡ് ഷെയറിങ്ങിൽ കർശന നിയന്ത്രണം കൊണ്ടുവരുമെന്നാണ് മെയിലിലൂടെ നൽകുന്ന സൂചന. ‘നിങ്ങളുടെ അക്കൗണ്ട് പങ്കിടുന്നതിനും ലോഗിൻ ക്രെഡൻഷ്യലുകൾ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ്,’ ദി വെർജ് പങ്കിട്ട ഇമെയിലിൽ ഇങ്ങനെ പറയുന്നു. ‘നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിങ്ങളുടെ വീടിന് പുറത്ത് പങ്കിടാൻ പാടില്ല,’ ഡിസ്നിയുടെ ഹെൽപ്പ് സെന്ററിൽ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.