ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സിയ്ക്ക് വിജയം. ഹോം സ്‌റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബ്ലൂസ് സ്വന്തമാക്കിയത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ലീഗ് ടേബിളില്‍ എട്ടാം സ്ഥാനത്തേക്ക് ഉയരാനും ചെല്‍സിക്ക് സാധിച്ചു.
ആദ്യപകുതിയുടെ അധിക സമയത്താണ് മത്സരത്തിലെ ഒരേയൊരു ഗോള്‍ പിറന്നത്. യുവതാരം കോള്‍ പാമറാണ് പെനാല്‍റ്റിയിലൂടെ ചെല്‍സിക്ക് വേണ്ടി ഗോളടിച്ചത്. ഈ സീസണില്‍ താരം നേടുന്ന ഒന്‍പതാമത് ഗോളായിരുന്നു ഇത്.
ആദ്യപകുതിയുടെ അധിക സമയത്താണ് മത്സരത്തിലെ ഒരേയൊരു ഗോള്‍ പിറന്നത്. യുവതാരം കോള്‍ പാമറാണ് പെനാല്‍റ്റിയിലൂടെ ചെല്‍സിക്ക് വേണ്ടി ഗോളടിച്ചത്. ഈ സീസണില്‍ താരം നേടുന്ന ഒന്‍പതാമത് ഗോളായിരുന്നു ഇത്.
നിര്‍ണായക വിജയത്തോടെ 21 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ചെല്‍സി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേ പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ വ്യത്യാസത്തില്‍ ചെല്‍സിക്ക് താഴെ ഒന്‍പതാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള ഫുള്‍ഹാം ലീഗില്‍ 13-ാം സ്ഥാനത്താണ്.