മസ്ക്കറ്റ്: ഒമാനി അധ്യാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 24ന് പൊതു-സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഫെബ്രുവരി 25 ഞായറാഴ്ച ഔദ്യോഗിക അവധിയായി മന്ത്രാലയം പ്രഖ്യാപിച്ചു. അതേടെ രണ്ട് ദിവസമാണ് അവധിയായി ലഭിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ അംഗീകരിക്കാനുള്ള സുൽത്താനേറ്റിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതിനായാണ് ഒമാനി അധ്യാപക ദിനം ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.