മസ്കറ്റ്: ഒമാനിൽ 2027 ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് ആവിശ്കരിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ ഷോപ്പുകളിൽ നിന്നും പ്ലാസ്റ്റിക് സാധനങ്ങൾ നിരോധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ അധികൃതർ നൽകി കഴിഞ്ഞു.
പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എത്തിയിരിക്കുന്നത്. 114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ ആണ് ഇതിന്റെ ഭാഗമായി പുറത്തിറക്കിയിരുന്നത്. പിന്നീട് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 ലെ മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഒമാനില പരിസ്ഥിതി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തിറക്കിയിരിക്കുന്നത്.
50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒരു തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഭാഗുകൾ, സഞ്ചികൾ എന്നില വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഒരോ വിഭാഗത്തിലും പ്ലാസ്റ്റിക് കമ്പനികളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കില്ല. ഘട്ടം ഘട്ടമായാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും. പിഴ ഈടാക്കുന്നത്.