മസ്കറ്റ്: ഒമാന്റെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത്തി മൂന്നു കിലോമീറ്റർ നടക്കാൻ ഒരുങ്ങി മലയാളികളായ രണ്ട് പ്രവാസികൾ. ഒമാനിൽ പ്രവാസികളായ തിരുവനന്തപുരം സ്വദേശി നൂറുദ്ദീൻ മസ്കറ്റും മലപ്പുറം സ്വദേശി നൗഫൽ തിരൂരും ആണ് നടക്കാൻ ഒരുങ്ങുന്നത്.
അൻപത്തി മൂന്ന് കിലോമീറ്റർ നടന്ന് ഒമാനോടുള്ള തങ്ങളുടെ സ്നേഹം കാണിക്കാൻ ഒരുങ്ങുകയാണ് ഇവർ. പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ശീലമാക്കേണ്ടതിന്റെ പ്രാധാന്യം ഇവർ ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. അതിന് വേണ്ടി തന്നെയാണ് ഇത്തരത്തിലൊരു പരിപാടി നടത്തുന്നതെന്ന് നൂറുദ്ദീനും നൗഫൽ തിരൂരും പറയുന്നു.
നടക്കുന്നതിന് വേണ്ടിയുള്ള ജേഴ്സി പ്രകാശനം ഒമാനിലെ സാമൂഹ്യ പ്രവർത്തകനായ സിയാദ് കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തു. ബോഷർ കഫേ ക്യൂബിൽ വെച്ചുനടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ &ലോജിസ്റ്റിക്സ് എംഡി നിയാസ് പങ്കെടുത്തു. നൂറുദ്ദീൻ,നൗഫൽ തിരൂരും ചേർന്ന് ജേഴ്സ് ഏറ്റുവാങ്ങി. ലൈബു മുഹമ്മദ്, മുനീർ, ഇസ്മാഈൽ, സജീവ്, നിസാർ എന്നിവർ ആശംസകൾ അറിയിച്ചു.