Connect with us

Gulf

ടാക്സി ഓടിക്കുന്നവർക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഒമാൻ; ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

Published

on

മസ്കറ്റ്: ഒമാനിൽ ടാക്സി ഓടിക്കുന്നവർക്കുള്ള നിയമങ്ങളിൽ ചെറിയ ചില പരിഷ്കാരങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നു. ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് പുതിയ മാർഗ നിർദേശവുമായി ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എത്തിയിരിക്കുന്നത്. 2016ൽ ഒരു രാജകീയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ഒമാൻ പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വർഷം പൂർത്തിയായ ശേഷം മാത്രമേ ടാക്സി ഓടിക്കാൻ സാധിക്കുകയുള്ളു. 600 റിയാലിൽ താഴെ മാസം വരുമാനമുള്ളവർക്ക് മാത്രമേ പാർട്ട് ടൈമായി ടാക്സി ഓടിക്കാൻ സാധിക്കുകയുള്ളു. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാണ്. ടാക്സി ഓടിക്കുന്നതിനുള്ള കൂടിയ പ്രായം 60 വയസാണ് . എന്നാൽ 60 വയസിന് ശേഷവും വാഹനം ഓടിക്കൻ സാധിക്കും. ഏതെങ്കിലും മെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് ടാക്സി ഓടിക്കാൻ സാധിക്കും എന്ന തരത്തിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ 60 വയസിന് ശേഷവും ഒരു വർഷം കൂടി അധികമായി ടാക്സി ഓടിക്കാൻ സാധിക്കും.

വിമാനത്താവളം, തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ടാക്സി സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്ക് ഏഴ് വർഷത്തേക്കാൾ പഴക്കം പാടില്ല. പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും സർവീസ് നടത്തുന്ന ടാക്സികൾക്ക് പത്ത് വർഷത്തിൽ പഴക്കം കൂടാനും പാടില്ല. ഒമാനിൽ ടാക്സി ഓടിക്കുന്ന എല്ലാവരും അധികൃതർ നൽകിയിരിക്കുന്ന നിർദശങ്ങൾ കർശനമായി പാലിക്കണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

പൊതു ഗതാഗതം ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന ടാക്സികൾക്ക് ആപ്പുകൾ നടപ്പാക്കിയിരുന്നു. ഇത് ഒന്നാം ഘട്ടമായാണ് നൽകിയത്. അടുത്ത ഘട്ടത്തിൽ ടൂറിസ്റ്റ് കോംപ്ലക്സുകളിലും ഹോട്ടലുകളിലും തുറമുഖങ്ങളിലും കൊമേഴ്സ്യൽ സെന്‍ററുകളിലും ടാക്സി സർവീസ് നടത്തുന്നവർക്ക് വേണ്ടി ആപ്പ് പുറത്തിറക്കും. പിന്നീട് എല്ലാ വെള്ള, ഓറഞ്ച് ടാക്സികളെയും ആപ്പിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ആബർ എന്ന മൊബൈൽ മീറ്റർ വഴിയാണ് ടാക്സികൾ സർവീസ് നടത്തുന്നത്.
21 വയസിൽ താഴെ പ്രായമുള്ളവർ ടാക്സി ഓടിക്കരുത്.

ഇത് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം മൂന്ന് വർഷത്തിനുശേഷം മാത്രമേ ടാക്സികൾ ഓടിക്കാൻ സാധിക്കുകയുള്ളു എന്ന് നിയമവും ശക്തമാണ്. വരും വർഷങ്ങളിൽ ഒമാനില ടാക്സികൾ എല്ലാം ആപ്പിന്റെ കീഴിൽ വരും. ഇങ്ങനെ വരുന്നത് പ്രവാസികൾക്കായിരിക്കും ഗുണം ചെയ്യുക. ടാക്സി നിരക്കുകൾക്ക് ഏകീകൃത രൂപം ഇതിലൂടെ വരും. നിലവിൽ ഒമാനിൽ വിദേശികൾക്ക് ടാകിസ് ഓടിക്കാൻ സാധിക്കില്ല. ആപ്പിന്റെ കീഴിൽ അല്ലാത്തതിനാൽ പലരും തോന്നിയ നിരക്കുകൾ ആണ് ഈടാക്കുന്നത്. നിരക്ക് വിഷയവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന തർക്കങ്ങൾ എല്ലാം വലിയ രീതിയിൽ പരിഹാരം ആകും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

മാനവ സഞ്ചാര യാത്ര നായകൻ ഡോ; ഹകീം അസ്ഹരികുള്ള സ്വീകരണവും യുഎഇ ദേശീയ ദിന ആഘോഷവും വെള്ളിയാഴ്ച ഷാർജയിൽ

Published

on

By

ഷാർജ :മനുഷ്യ സൗഹാർദ ആഹ്വാനവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
‘മാനവ സഞ്ചാര’ യാത്ര നടത്തിയ യുവ നേതാവ്
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ, എ പി അബ്ദുൽ ഹക്കീം അസ്ഹരിക് ഷാർജയിലെ പൗരാവലി നൽകുന്ന സ്വീകരണവും യൂ എ ഇ യുടെ 53 ദേശീയ ദിന ആഘോഷ പരിപാടിയും ഷാർജയിൽ ഇന്ന് (വെള്ളിയാഴ്ച) 6 30 ന് പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വെച്ച് നടത്തപ്പെടുന്നു,കഴിഞ്ഞ ദിവസം ചേർന്ന സ്വാഗത സംഘം യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു ,
ചീഫ് കോഡിനേറ്റർ ശ്രി കെ എം അബ്ദുമനാഫ് ,കോഡിനേറ്റർ ശ്രി അഷറഫ് ഹാജി , ശ്രി നൗഷാദ് ഹാജി ,
ചെയർമാൻ ശ്രീ പ്രദീപ് നെന്മാറ(വൈസ് പ്രസിഡൻ്റ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ),വൈസ് ചെയർമാൻ ശ്രി ഹമീദ് ( മാസ് ഷാർജ ) ശ്രി നാരായണൻ നായർ ( ഇൻകാ സ്) ശ്രി ഷാജി ജോൺ ( ഐ എ എസ് ) അഷറഫ് തച്ചോടത് ( ഐഎംസി സി )അഡ്വ: ഫരീദ് ( ഗ്ലോബൽ പ്രവാസി ) ജനറൽ കൺവീനർ, ശ്രി വഹാബ് ( കെഎം സി സി) കൺവീനർ ഇസ്മായിൽ തൂവകുന്ന്( ഐ സി എഫ് ) ശ്രി റെജി നായർ(എൻ ആർ ഐ) സഹീർ പറമ്പത്ത് (മാഹി വെൽഫെയർ ),നിയാസ് ചൊക്ലി ,റിസപ്ഷൻ കമ്മിറ്റി ചെയർ മാൻ ശ്രി സലിംഷാ,വൈസ് ചെയർമാൻ ശ്രി: മുജീബ് തൃകണാപുരം (കെഎം സിസി) ശ്രി പ്രശാന്ത് ( യുവകലാസഹി തി)ശ്രി സലാം പാപ്പിനിശ്ശേരി ( ഗ്ലോബൽ മലയാളി ഫെഡറേഷൻ) ശ്രി പുന്നക്കൻ മുഹമ്മദ് അലി ( ദർശന പ്രസിഡൻ്റ്)ശ്രി നാസർ ഊരകം ( പ്രവാസി ഇന്ത്യ)ശ്രി പ്രഭാകരൻ പയ്യന്നൂർ(മഹസ്) ഇവൻ്റ് ചീഫ് കോഡിനേറ്റർ ശ്രി: അബ്ദുല്ല കമാപാലം ,കോഡിനേറ്റർ ശ്രി ഷാജി ലാൽ ശ്രി അനീസ് റഹ്മാൻ ,
മീഡിയ ടീം ശ്രി അരുൺ 24,ശ്രി അബ്ദുൽ റഹിമാൻ മണിയൂർ,ശ്രി പ്രകാശൻ പയ്യന്നൂർ , ടെക്നിക്കൽ ടീം ഫൈസൽ മാങ്ങാട്,ശ്രി മുഹമ്മദ് കൊത്തി കാൽ ,ശ്രി ബഷീർ കാലിക്കറ്റ്,ശ്രി നൗഫൽ നൂറാനി, എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

Continue Reading

Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനം ആരംഭിക്കും

Published

on

By

ദുബായ് മെട്രൊയുടെ ബ്ലൂലൈൻ 2029 സെപ്റ്റംബർ 9 ന് പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ ചെയർമാൻ എഞ്ചി. മത്താർ അൽ തായർ അറിയിച്ചു. 2025 ഏപ്രിലിൽ നിർമാണമാരംഭിക്കുമെന്നും നിർമാണ പദ്ധതി കൺസോർഷ്യവുമായുള്ള ധാരണയെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അൽതായർ പറഞ്ഞു.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ ദുബായിലെ സുപ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക. ഈ മേഖലയിലെ ഗതാഗത തിരക്ക് 20% കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ 28 ട്രെയിനുകൾ ശൃംഖലയിലുണ്ടാകും. 2030-ൽ ഇത് 200,000 റൈഡർമാരെ വഹിക്കുമെന്നും 2040-ഓടെ 320,000 യാത്രക്കാരായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഗതാഗത ശൃംഖല ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെ വഹിക്കും, ഇത് സർവീസ് നടത്തുന്ന റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടും ലൈനിലെ പ്രധാന നഗര പ്രദേശങ്ങളും തമ്മിൽ ബന്ധിപ്പിക്കും, യാത്രാ സമയം 10 ​​മുതൽ 25 മിനിറ്റ് വരെയാണ്. മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ഒമ്പത് പ്രധാന മേഖലകൾ.

Continue Reading

Gulf

വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെതിരെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു

Published

on

By

സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ കോടതി ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യു​വാ​വി​നെ​തി​രെ യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും 51,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രമാണ് ആ​വ​ശ്യ​പ്പെ​ട്ടത്. അ​തേ​സ​മ​യം, യു​വ​തി​യാ​ണ് ത​ന്‍റെ ക​ക്ഷി​യെ ആ​ദ്യം വാ​ട്‌​സ്ആ​പ്പി​ലൂ​ടെ അ​വ​ഹേ​ളി​ച്ച​തെ​ന്നും യു​വ​തി​യു​ടെ പ്ര​കോ​പ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി അ​യ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും യു​വാ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി യു​വാ​വാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് കണ്ടെത്തി. യു​വ​തി​യു​ടെ അ​ന്തസി​നും മാ​ന്യ​ത​ക്കും കോ​ട്ടം​ത​ട്ടു​ന്ന രീ​തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​തി അ​യ​ച്ചി​ട്ടു​ള്ള​തെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.