ദുബൈ : തൃശ്ശൂർ ജില്ലയിലെ അന്നമനട സോൺ യുഎഇ എൻആർഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷാർജ നാഷണൽ പാർക്കിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി പ്രിനോയ് ആന്റണിയും നിഷാദ് മൊയ്തീൻ ജനറൽ സെക്രട്ടറിയായും ഫിറോസ് ഇസ്മായിൽ ട്രഷറായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.
നിഷാദ് മൊയ്തീൻ ( ജനറൽ സെക്രട്ടറി )
ഫിറോസ് ഇസ്മായിൽ ( ട്രഷറർ )
അന്നമനട സോൺ യുഎഇ എൻആർഐ ഫോറം നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സാമൂഹിക പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജിതപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചു