Gulf

നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങളുമായി ഒഡേപെക്; കൂടുതൽ പേര്‍ക്ക് തൊഴിലവസരം

Published

on

ദുബൈ: കേരളത്തിലെ വിദഗ്ധരായ തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഇരുന്നൂറോളം രാജ്യങ്ങളിലായി 10200 പേര്‍ക്ക് ഒഡേപെക് വഴി ഇതിനകം ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൂടുതൽ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി യുഎഇയിലെ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നിലവിലുണ്ട്. അടുത്ത ആറ് മാസത്തിനുളളില്‍ കേരളത്തില്‍ നിന്നുളള ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭ്യമാക്കും.

ഇതിന്റെ ആദ്യഘട്ടമായി എൻപതോളം പേര്‍ അടുത്തയാഴ്ച യുഎഇയില്‍ എത്തും. തീര്‍ത്തും സൗജന്യമായാണ് ഒഡേപെക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ പരിശീലനവും നല്‍കി വരുന്നു. തൊഴിലന്വേഷകര്‍ക്ക് അറബിക് ഭാഷയില്‍ കൂടി പരിശീലനം നല്‍കുന്നതിനുളള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴും നിരവധി പേര്‍ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ മലയാളികളുടെ മാനസിക നില മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭരണസംവിധാനത്തിന് വേഗം പോര എന്ന തോമസ് ഐസക്കിന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷത്തിന് മാത്രമേ അങ്ങനെ പറയാന്‍ കഴിയയുള്ളൂവെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version