സൗദി സർവ്വകലാശാലകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത “സ്റ്റഡി ഇൻ സൗദി അറേബ്യ” പ്ലാറ്റ്‌ഫോമിലൂടെയാണ് വിസ നൽകുന്നത്. ഇതുവഴി ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാനാകും. പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.
വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും.ഈ പ്ലാറ്റ്ഫോം അക്കാദമികിനേയും സാംസ്കാരിക സഹകരണത്തേയും പ്രോത്സാഹിപ്പിക്കുന്നു.