Entertainment

ഇനി കടപ്പുറത്തിടി; ആർഡിഎക്സിന് ശേഷം സോഫിയാ പോളിനൊപ്പം സിനിമ ചെയ്യാൻ ആൻ്റണി വര്‍ഗീസ്

Published

on

വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേർസിനൊപ്പം വീണ്ടും ഒന്നിക്കാൻ ആന്റണി വർഗീസ്. തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ‘ആർഡിഎക്സി’ന് ശേഷം സോഫിയ പോളും ആൻ്റണി വർഗീസും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ആൻ്റണി വർഗീസിന്റെ പതിവ് ട്രാക്കിൽ ‘അടിപ്പടം’ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം.

നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സംവിധായകൻ എസ് ആർ പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് അജിത് മാമ്പള്ളി. കടൽ പശ്ചാത്തലമാക്കി റിവഞ്ച് ആക്ഷൻ ഴോണറിലുള്ളതാണ് കഥ. വമ്പൻ ബജറ്റിലാകും സിനിമയൊരുങ്ങുക.

വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. താര നിർണ്ണയം പൂർത്തിയായി വരികയാണ്. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം-പശ്ചാത്തല സംഗീതം: സാം സി എസ്, ഛായാഗ്രഹണം: ജിതിൻ സ്റ്റാൻ സിലോസ്, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: അമൽ ചന്ദ്ര, വസ്ത്രാലങ്കാരം: നിസ്സാർ അഹമ്മദ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version