Gulf

ഒമാനിൽ ഇനി ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളുടെ കാലം; എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി നി​ര​ക്കു​ക​ൾ കു​റ​യും, നി​ര​ക്കു​ക​ൾ അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ൽ പ്ര​ഖ്യാ​പി​ക്കും

Published

on

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകി. വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയും. ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി എന്നിവയാണ് അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്. മറ്റു ടാക്സികളുടെ എതിർപ്പ് കാരണം ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളത്തിൽ സർവിസ് അനുവദിച്ചിരുന്നില്ല. എന്നാൽ ആ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

അടുത്ത മാസം ഒന്നു മുതൽ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തും. നിലവിൽ വിമാനത്താവള ടാക്സികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഓൺലൈൻ ടാക്സികൾ വിമാനത്താവളത്തിൽ നിന്ന് സർവിസ് ആരംഭിക്കുന്നതോടെ നിരക്കിൽ വലിയ കുറവുണ്ടാകും എന്ന് തന്നെയാണ് യാത്രക്കാരുടെ പ്രതീക്ഷ.

2.500 റിയാൽ ഇപ്പോൾ ടാക്സികൾകളുടെ നിരക്ക്. ഒരോ 40 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ 400 ബൈസ വീതം വർധിക്കും. 40 കിലോമീറ്ററിനുശേഷം ഓരോ കിലോ മീറ്ററിനും 200 ബൈസ വീതമാണ് ഇപ്പോൾ ടാക്സികൾ ഈടാക്കുന്നത്. സാധാരണ ഗതിയിൽ വിമാനത്താവളത്തിൽനിന്ന് മത്ര, റൂവി എന്നിവിടങ്ങളിലേക്ക് 15 മുതൽ 20 റിയാൽ വരെ പണം വാങ്ങാറുണ്ട്. എന്നാൽ ഓൺലെെൻ ടാക്സികൾക്ക് അത്രയും രൂപ വരില്ലന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

ഓൺലെെൻ ടാക്സികളുടെ നിരക്കുകൾ അടുത്തമാസം പ്രഖ്യാപിക്കും. ഒമാനിൽ ഒരു വനിതാ ടാക്സി അടക്കം എട്ട് ഓൺലൈൻ ടാക്സികൾ ആണ് ഉള്ളത്. എന്നാൽ ഇതിൽ രണ്ട് ടാക്സികൾക്ക് മാത്രമാണ് അധികൃതർ അംഗീകാരം നൽകിയിരിക്കുന്നത്. യാത്രക്കാർ ഈ രണ്ടു ടാക്സികളുടെ ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്. പുതിയ മാറ്റം രാജ്യത്തെ പൗരൻമാരും വിദേശികളും സ്വാഗതം ചെയ്തു. ടാക്സികളുടെ ഉയർന്ന നിരക്ക് കാരണമാണ് യാത്രക്കാർ അനധികൃത ടാക്സികളെ ആശ്രയിക്കുന്നത്. ഓൺലൈൻ ടാക്സികൾ യാത്രക്കാർക്ക് വളരെ പ്രയോജനം ചെയ്യും. അടുത്ത വർഷം മുതൽ നിലവിലെ സാധാരണ ടാക്സികൾ നിർത്തലാക്കുകയും വെള്ള, ഓറഞ്ച് ടാക്സികൾ ആബർ എന്ന പേരിൽ അറിയപ്പെടുകയും ഇവ മൊബൈൽ ആപ്പുകൾ വഴി സർവിസ് നടത്തേണ്ടിവരുകയും ചെയ്യും. നവംബർ ഒന്നു മുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, ഹോട്ടലുകൾ, കമേഴ്സ്യൽ സെന്ററുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും പ്രവേശനം നൽകും. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ചെറിയ ടാക്സികളും ആപ്പുകൾക്കുള്ളിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version