Sports

‘ഇനി ഒന്നും ബാക്കിയില്ല ‘; വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി

Published

on

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കി. ഇതാദ്യമായാണ് ലയണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കുന്നത്. ഫിഫ ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയതും ലയണല്‍ മെസി ആയിരുന്നു.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ ഏക താരവും ലയണല്‍ മെസി ആണ്. ലോകകപ്പ് ജേതാവായി കളത്തില്‍ തുടരണമെന്ന് ഖത്തര്‍ ലോകകപ്പ് ജയത്തിനു പിന്നാലെ ലയണല്‍ മെസി പറഞ്ഞിരുന്നു. എന്നാല്‍, തന്റെ കരിയറിന്റെ അവസാനം ആയെന്നും ഭൂഗോളത്തില്‍ ഇനി സ്വന്തമാക്കാന്‍ ബാക്കി ഒന്നും ഇല്ലെന്നും ലയണല്‍ മെസി പറഞ്ഞു.

‘ ഒടുവില്‍ അത് സംഭവിക്കാന്‍ തുടങ്ങുന്നു, എന്റെ കരിയറിന്റെ അവസാനത്തില്‍ എത്തിയിരിക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഒരു ക്ലോസിംഗ് സൈക്കിള്‍. ഒടുവില്‍, ദേശീയ ടീമിനൊപ്പം ഞാന്‍ എല്ലാം നേടി. ലോകകപ്പ് എന്നത് ഞാന്‍ എപ്പോഴും സ്വപ്നം കാണുന്ന ഒന്നായിരുന്നു. ലോകകപ്പ് നേട്ടം സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് പരാതികളൊന്നുമില്ല, എനിക്ക് ഇതില്‍ കൂടുതലൊന്നും ചോദിക്കാനും ആഗ്രഹിക്കാനും കഴിയില്ല. ഞങ്ങള്‍ ( അര്‍ജന്റീന ) 2021 ല്‍ കോപ്പ അമേരിക്കയും ഇപ്പോള്‍ ലോകകപ്പും നേടി, സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും നേടാന്‍ ബാക്കിയില്ല ‘ വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി പറഞ്ഞു.

വിരമിക്കല്‍ സൂചന നല്‍കി എങ്കിലും കൃത്യമായി ഒരു ദിനംക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ 84 മത്സരങ്ങള്‍ കുറവില്‍ നിന്നാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഈ റിക്കാര്‍ഡ് കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ് ലോകത്തു നിന്ന് പുറത്തായതോടെ ഇനി ഈ റിക്കാര്‍ഡ് ലയണല്‍ മെസിയുടെ പേരില്‍ കുറിക്കപ്പെടാനാണ് സാധ്യത. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ ( Al Nassr ) ആണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗിലേക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തിരിച്ചെത്തിയാല്‍ മാത്രമേ ലയണല്‍ മെസിയുടെ റിക്കാര്‍ഡിന് ഇനി ഭീഷണിയുള്ളൂ.

ക്ലബ് തലത്തില്‍ ലയണല്‍ മെസിക്ക് 835 മത്സരങ്ങളില്‍ നിന്ന് 697 ഗോള്‍ ആയി. സ്പാനിഷ് ക്ലബ് എഫ് സി ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പി എസ് ജി എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഇത്രയും ഗോള്‍ ലയണല്‍ മെസി സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് തലത്തില്‍ 950 മത്സരങ്ങളില്‍ നിന്ന് 701 ഗോള്‍ ആണ് ഉള്ളത്. അതില്‍ അഞ്ച് ഗോള്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സി പിക്കു വേണ്ടി ആണ്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗിനു പുറത്താണ് പോര്‍ച്ചുഗല്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍, ജര്‍മന്‍ ബുണ്ടസ് ലിഗ, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സീരി എ എന്നിവയാണ് യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകള്‍. ലയണല്‍ മെസി വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് ആരാധകരുടെ ആശ്വാസം. കാരണം, സമീപ നാളില്‍ ഉജ്വല ഫോമിലാണ് ലയണല്‍ മെസി. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുടെ താരമാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം. 2022 – 2023 ഫ്രഞ്ച് ലീഗ് വണ്‍ സീസണില്‍ പി എസ് ജിക്കായി 17 മത്സരങ്ങളില്‍ ഒമ്പത് ഗോളും 10 അസിസ്റ്റും ലയണല്‍ മെസി നടത്തി.

ഫ്രഞ്ച് ലീഗ് വണ്ണില്‍ ( French League 1 ) മോപൊളിയെയ്ക്ക് എതിരേ പി എസ് ജി 3 – 1 ന്റെ ജയം നേടിയപ്പോള്‍ ഒരു ഗോള്‍ ലയണല്‍ മെസിയുടെ വക ആയിരുന്നു. ഈ ഗോളോടെ ചിര വൈരിയായ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യുടെ ക്ലബ് ഗോള്‍ റിക്കാര്‍ഡ് ലയണല്‍ മെസി മറികടന്നു. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളി ലയണല്‍ മെസി കുറിച്ചത്. ലയണല്‍ മെസിയുടെ ഗോള്‍ സമ്പാദ്യം 697 ആയി.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version