Sports
‘ഇനി ഒന്നും ബാക്കിയില്ല ‘; വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കി. ഇതാദ്യമായാണ് ലയണല്‍ മെസി വിരമിക്കല്‍ സൂചന നല്‍കുന്നത്. ഫിഫ ഖത്തര്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയതും ലയണല്‍ മെസി ആയിരുന്നു.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ ഏക താരവും ലയണല്‍ മെസി ആണ്. ലോകകപ്പ് ജേതാവായി കളത്തില്‍ തുടരണമെന്ന് ഖത്തര്‍ ലോകകപ്പ് ജയത്തിനു പിന്നാലെ ലയണല്‍ മെസി പറഞ്ഞിരുന്നു. എന്നാല്‍, തന്റെ കരിയറിന്റെ അവസാനം ആയെന്നും ഭൂഗോളത്തില്‍ ഇനി സ്വന്തമാക്കാന്‍ ബാക്കി ഒന്നും ഇല്ലെന്നും ലയണല്‍ മെസി പറഞ്ഞു.
‘ ഒടുവില്‍ അത് സംഭവിക്കാന്‍ തുടങ്ങുന്നു, എന്റെ കരിയറിന്റെ അവസാനത്തില്‍ എത്തിയിരിക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഒരു ക്ലോസിംഗ് സൈക്കിള്‍. ഒടുവില്‍, ദേശീയ ടീമിനൊപ്പം ഞാന്‍ എല്ലാം നേടി. ലോകകപ്പ് എന്നത് ഞാന്‍ എപ്പോഴും സ്വപ്നം കാണുന്ന ഒന്നായിരുന്നു. ലോകകപ്പ് നേട്ടം സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് പരാതികളൊന്നുമില്ല, എനിക്ക് ഇതില്‍ കൂടുതലൊന്നും ചോദിക്കാനും ആഗ്രഹിക്കാനും കഴിയില്ല. ഞങ്ങള്‍ ( അര്‍ജന്റീന ) 2021 ല്‍ കോപ്പ അമേരിക്കയും ഇപ്പോള്‍ ലോകകപ്പും നേടി, സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും നേടാന്‍ ബാക്കിയില്ല ‘ വിരമിക്കല്‍ സൂചന നല്‍കി ലയണല്‍ മെസി പറഞ്ഞു.
വിരമിക്കല്‍ സൂചന നല്‍കി എങ്കിലും കൃത്യമായി ഒരു ദിനംക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ 84 മത്സരങ്ങള്‍ കുറവില്‍ നിന്നാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഈ റിക്കാര്‍ഡ് കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ് ലോകത്തു നിന്ന് പുറത്തായതോടെ ഇനി ഈ റിക്കാര്‍ഡ് ലയണല്‍ മെസിയുടെ പേരില്‍ കുറിക്കപ്പെടാനാണ് സാധ്യത. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ ( Al Nassr ) ആണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗിലേക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തിരിച്ചെത്തിയാല്‍ മാത്രമേ ലയണല്‍ മെസിയുടെ റിക്കാര്‍ഡിന് ഇനി ഭീഷണിയുള്ളൂ.
ക്ലബ് തലത്തില്‍ ലയണല്‍ മെസിക്ക് 835 മത്സരങ്ങളില്‍ നിന്ന് 697 ഗോള്‍ ആയി. സ്പാനിഷ് ക്ലബ് എഫ് സി ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പി എസ് ജി എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഇത്രയും ഗോള്‍ ലയണല്‍ മെസി സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് തലത്തില്‍ 950 മത്സരങ്ങളില്‍ നിന്ന് 701 ഗോള്‍ ആണ് ഉള്ളത്. അതില്‍ അഞ്ച് ഗോള്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സി പിക്കു വേണ്ടി ആണ്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗിനു പുറത്താണ് പോര്‍ച്ചുഗല്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍, ജര്‍മന്‍ ബുണ്ടസ് ലിഗ, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സീരി എ എന്നിവയാണ് യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകള്‍. ലയണല്‍ മെസി വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് ആരാധകരുടെ ആശ്വാസം. കാരണം, സമീപ നാളില്‍ ഉജ്വല ഫോമിലാണ് ലയണല്‍ മെസി. ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുടെ താരമാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം. 2022 – 2023 ഫ്രഞ്ച് ലീഗ് വണ്‍ സീസണില്‍ പി എസ് ജിക്കായി 17 മത്സരങ്ങളില്‍ ഒമ്പത് ഗോളും 10 അസിസ്റ്റും ലയണല്‍ മെസി നടത്തി.
ഫ്രഞ്ച് ലീഗ് വണ്ണില്‍ ( French League 1 ) മോപൊളിയെയ്ക്ക് എതിരേ പി എസ് ജി 3 – 1 ന്റെ ജയം നേടിയപ്പോള്‍ ഒരു ഗോള്‍ ലയണല്‍ മെസിയുടെ വക ആയിരുന്നു. ഈ ഗോളോടെ ചിര വൈരിയായ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യുടെ ക്ലബ് ഗോള്‍ റിക്കാര്‍ഡ് ലയണല്‍ മെസി മറികടന്നു. യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളി ലയണല്‍ മെസി കുറിച്ചത്. ലയണല്‍ മെസിയുടെ ഗോള്‍ സമ്പാദ്യം 697 ആയി.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
