Gulf

പ്രവാസികളുടെ മക്കള്‍ക്കുള്ള നോര്‍ക്ക സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയന വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്സുകള്‍ക്കും ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

സാമ്പത്തികമായി പിന്നോക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.

റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770528, 2770543, 2770500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version