തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരി യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറൽ ഉബൈദ് അൽ ഖബ്ബിയയുമായി കൂടിക്കാഴ്ച നടത്തി. സര്‍ട്ടിഫിക്കറ്റുകറ്റ് അറ്റസ്റ്റേഷനായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും വിവിധ പ്രവാസിക്ഷമ പദ്ധതികളെയും സേവനങ്ങളേയും സംബന്ധിച്ചും അജിത്ത് കോളശ്ശേരി വിശദീകരിച്ചു.
കേരളത്തില്‍ നിന്നും യുഎഇയിലേക്കുളള സുരക്ഷിതമായ കുടിയേറ്റത്തിന്‍റെ പ്രാധാന്യവും അത് സംസ്ഥാനത്തിന്റ സമ്പദ്‌വ്യവസ്ഥയിൽ നൽകുന്ന സംഭാവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിന് വിസയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സ്റ്റാൻഡേർഡ് ട്രാവൽ അഡൈ്വസറിയും നൽകുന്നതിന് കോൺസുലേറ്റിൻ്റെ പൂർണ പിന്തുണ കോൺസൽ ജനറൽ അൽ ഖബ്ബിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നൽകി. യുഎഇയിലേക്കുള്ള സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനായുളള നോർക്ക് റൂട്ട്‌സിൻ്റെ ശ്രമങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.