അബുദബി: യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പാസ്‌പോര്‍ട്ട് രഹിത യാത്ര ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക.