ഇതിനായി രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികളും മുഴുവന്‍ സിം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2ജി, 3ജി, 4ജി, 5ജി എന്നിവയുള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സാങ്കേതിക സേവനങ്ങളിലും ഇത് ലഭ്യമാണ്. രാജ്യത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിൽ പ്രവര്‍ത്തിക്കുന്ന ടെര്‍മിനല്‍ ഉപകരണങ്ങളില്‍ കണക്റ്റുചെയ്തിരിക്കുന്ന എല്ലാ സിം ഉപയോക്താക്കളുടെയും പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉറപ്പാക്കിയതായി സൗദി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.