ദോഹ: ദോഹയിൽ ബാർബി സിനിമക്ക് വിലക്ക്. ഖത്തറിലെ സിനിമാ തിയേറ്ററുകളിലാണ് ബാർബി സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി അധികൃതർ നിക്ഷേധിച്ചിരിക്കുന്നത്. ദോഹ ന്യൂസ് ആണ് വാർത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് ചിത്രം പ്രദർശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞമാസം 31നാണ് ചിത്രം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാലാണ് ചിത്രത്തിന്റെ പ്രദർശനം വിലക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കുവെെറ്റ്, ഒമാൻ, ലബനോന്‍ എന്നിവിടങ്ങളിലും ബാർബി സിനിമക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബാര്‍ബിക്ക് പുറമെ ‘ടോക് ടു മീ’ എന്ന സിനിമയും കുവെെറ്റിൽ പ്രദർശനത്തിന് അനുമതി നൽകിയിട്ടില്ല. കുവെെറ്റിന്റെ പൊതുരീതിക്കും കാഴ്ചപ്പാടുകൾക്കും വിത്യാസ്ഥമായ രീതിയിലാണ് ഈ സിനിമയുടെ കഥ പോകുന്നത്. പല വിശ്വസങ്ങളും തകർക്കുന്ന രീതിയിലാണ് സിനിമയുടെ ചില ഭാഗങ്ങൾ. അതിനാലാണ് ഈ രണ്ട് സിനിമകളും പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം കുവെെറ്റ് വിലക്കിയത്. കുവെെറ്റ് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലാഫി അല്‍ സുബൈ ആണ് ഇക്കാര്യം അറിയിച്ചത്.
സാധാരണയായി വിദേശ സിനിമകള്‍ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുമതി നൽകുമ്പോൾ പൊതുസാന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ ഭാഗങ്ങൾ മാറ്റാൻ ആണ് ഉത്തരവിടുക. എന്നാൽ ഈ സിനിമകൾ പൂർണ്ണമായും നിരോധിക്കാൻ ഉത്തരവിടുകയായിരുന്നു. കുവെറ്റിലെ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയം, സന്ദേശം അല്ലെങ്കില്‍ അസ്വീകാര്യമായ പെരുമാറ്റം എന്നിവയാണ് ഈ സിനിമയിലുള്ളത്. അതിനാലാണ് ഈ സിനിമക്ക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ബാര്‍ബി യുഎഇയിലെ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നു. 15 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മാത്രമേ ഈ സിനിമ കാണാൻ അവകാശമുണ്ടാകുകയുള്ളു എന്നാണ് നിർദേശം ലഭിച്ചിരുന്നത്. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ല എന്നാണ് വിലയിരുത്തുന്നത്. സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. കൊച്ചുകുട്ടികള്‍ സിനിമ കാണാൻ വേണ്ടി മാതാപിതാക്കള്‍ക്കൊപ്പം വന്നാൽ അനുമതി നൽകില്ല. ടിക്കറ്റ് എടുക്കുന്ന സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിട്ടുണ്ട്. 15 വയസിൽ താഴെുള്ള കുട്ടികളുമായി സിനിമക്ക് വരാൻ പാടില്ലെന്ന് നിർദ്ദേശം ആണ് നൽകിയിരിക്കുന്നത്.