Gulf
നെയ്മർ അൽ ഹിലാലിൽ; കരാർ രണ്ടു വർഷത്തേക്ക്
ജിദ്ദ: ലോകഫുട്‌ബോളിലെ വിണ്‍താരങ്ങള്‍ സൗദിയുടെ മണ്ണിലിറങ്ങി പുല്‍മൈതാനങ്ങള്‍ക്ക് തീപടര്‍ത്താനെത്തുന്നത് തുടരുന്നു. പോര്‍ച്ചുഗലിന്റെ പടക്കുതിര ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സൗദി ക്ലബ് ഫുട്‌ബോള്‍ ലീഗിന് ആനച്ചന്തം പകരാന്‍ ഇനി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും നെറ്റിപ്പട്ടം ചാര്‍ത്തും. അല്‍ ഹിലാല്‍ ഹോം മല്‍സരത്തില്‍ അല്‍ ഫൈഹയുമായി കൊമ്പുകോര്‍ക്കുന്ന അടുത്ത ശനിയാഴ്ച നെയ്മറിന്റെ പട്ടാഭിഷേകമാണെന്ന് അല്‍ ഹിലാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നാല് തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരാണ് സൗദി അല്‍ഹിലാല്‍. 66 ട്രോഫികളുമായി സൗദിയിലും ഏഷ്യയിലും ഏറ്റവും കൂടുതല്‍ കിരീടനേട്ടങ്ങള്‍ അലങ്കരിച്ച ക്ലബ്ബാണ്. ഞായറാഴ്ച പാരിസില്‍ മെഡിക്കല്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയ നെയ്മര്‍ ഇന്ന് സൗദിയിലെത്തും. അടുത്ത ശനിയാഴ്ച അല്‍ ഹിലാലിന്റെ ജഴ്‌സിയില്‍ പന്തുതട്ടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. നെയ്മറിന്റെ ട്രാന്‍സഫര്‍ വാര്‍ത്തകളോട് പിഎസ്ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നെയ്മറിന്റെ വരവ് സൗദിയിലെ പ്രവാസി മലയാളി ഫുട്‌ബോള്‍ ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2018 ഒക്ടോബറില്‍ നെയ്മര്‍ ജിദ്ദയിലെത്തിയപ്പോള്‍ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം മലയാളികള്‍ കൈയടക്കിയിരുന്നു. നെയ്മറുടെ കളി നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദനിമിഷങ്ങള്‍. പ്രതിഭയുടെ മിന്നലാട്ടം വിളിച്ചോതുന്ന സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് താരവും വിരുന്നൊരുക്കി. ആര്‍പ്പുവിളികളും ബാനറുകളും പോസ്റ്ററുകളുമായി മഞ്ഞയണിഞ്ഞ് ബ്രസീല്‍ ആരാധകരും മറുവശത്ത് വിഖ്യാതമായ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ആരാധകരും ഇടംപിടിച്ചപ്പോള്‍ ബ്രസീല്‍-അര്‍ജന്റീന മല്‍സരം ആഘോഷമായി.
സൗദിയിലെ ഫുട്‌ബോള്‍ ആരാധകര്‍ നെയ്മറിനെ പരമ്പരാഗത അറബ് വേഷത്തില്‍ തലപ്പാവും ഇഖാലും അണിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ച് സ്വാഗതംചെയ്തപ്പോള്‍ നെയ്മറെ പ്രവാസജീവിതത്തിലേക്ക് സ്വാഗതംചെയ്യുന്ന ട്രോളുകളുമായാണ് മലയാളികള്‍ സമൂഹമാധ്യമങ്ങളില്‍ എതിരേല്‍ക്കുന്നത്.
ഏതാനും ദിവസം മുമ്പ് അല്‍ഹിലാലിന്റെ താരനിരയിലേക്ക് സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ മിലിങ്കോവിച്ച് സാവികും ചേര്‍ന്നിരുന്നു. 2026വരെ ക്ലബ്ബില്‍ തുടരും. നെയ്മര്‍ എത്തുന്നതോടെ ടീം കൂടുതല്‍ കരുത്തരായി മാറും. പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബന്‍ നെവ്‌സ്, ആന്ദ്രെ കാരിലോ, സെനഗല്‍ ഡിഫന്‍ഡര്‍ കലിഡൗ കൗലിബാലി എന്നിവരടങ്ങിയ അല്‍ഹിലാലിന്റെ താരനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് നെയ്മര്‍.
ക്രിസ്റ്റ്യാനോയെ അല്‍ നസ്ര്‍ കളത്തിലിറക്കിയപ്പോള്‍ ബദ്ധവൈരികളായ അല്‍ ഹിലാല്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവരില്‍ ഒരാളെ എത്തിക്കാന്‍ എല്ലാവിധ നീക്കങ്ങളും നടത്തിയിരുന്നു. ഇത് പരാജയപ്പെട്ട അല്‍ ഹിലാലിന് നെയ്മറിന്റെ സാന്നിധ്യം ഈര്‍ജം പകരുമെന്നുറപ്പാണ്. മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകണമെന്ന് നെയ്മറിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ ഓഫര്‍ നല്‍കി അല്‍ ഹിലാല്‍ സ്വന്തംപാളയത്തിലെത്തിക്കുകയായിരുന്നു. 17.5 കോടി ഡോളറിന്റെ രണ്ടു വര്‍ഷത്തെ ഓഫര്‍ പിഎസ്ജി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നസ്‌റിലേക്ക് മാറിയത് മുതല്‍ സൗദി പ്രൊഫഷണല്‍ ലീഗ് കൂടുതല്‍ അന്താരാഷ്ട്ര താരങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ബാലണ്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സെമയെയും മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെയെയും സൗദി ലീഗ് ചാമ്പ്യന്‍മാരായ അല്‍ഇത്തിഹാദ് സ്വന്തംപാളയത്തിലെത്തിച്ചു. ഇന്റര്‍ മിലാന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാര്‍സെലോ ബ്രോസോവിച്ച് അല്‍നസ്‌റിലും ചേര്‍ന്നു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡും ഇപ്പോള്‍ സൗദി സോക്കറിന്റെ ഭാഗമാണ്. ലിവര്‍പൂളിലെ 2005ല്‍ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടിച്ച ജെറാര്‍ഡ് അല്‍ ഇത്തിഫാഖിന്റെ പരിശീലകനാണ്. സൗദി ലീഗ് ചാംപ്യന്‍ാരായ അല്‍ ഇത്തിഹാദുമായാണ് ജോട കരാറുണ്ടാക്കിയത്. ലിവര്‍പൂള്‍ താരമായിരുന്ന റോബി ഫൗളര്‍ സൗദിയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ ഖാദിസിയയുടെ കോച്ചാണ്.
സൗദി പ്രൊഫഷണല്‍ ലീഗിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ 75 ശതമാനം ഓഹരികള്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് അല്‍ഹിലാല്‍, അല്‍ഇത്തിഹാദ്, അല്‍നസ്ര്‍, അല്‍അഹ്‌ലി എന്നീ നാല് പ്രമുഖ ക്ലബ്ബുകളുടെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു. കായികരംഗത്ത് നിക്ഷേപം നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസിലിന്റെ ഉടമസ്ഥരാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ ആകര്‍ഷിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമം തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Gulf
യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.
“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.
ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.
യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Gulf
ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ
ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D
Gulf
ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
