Gulf

പുതുവർഷ ആഘോഷം; ദുബായിലേക്ക് വിരുന്നെത്തിയത് 10 ലക്ഷം ലക്ഷം പേർ

Published

on

ദുബായ്: പുതുവർഷം ആഘോഷിക്കാൻ വേണ്ടി യുഎഇയിലേക്ക് എത്തിയത് 10 ലക്ഷം ലക്ഷം പേർ. ഡിസംബർ 27 മുതൽ ജനുവരി 1 വരെ യുള്ള കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. ജല, കര, വ്യോമ മാർഗങ്ങളിലൂടെ ദുബായിലേക്കെത്തിയവരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫൊറിനേഴ്സ് അഫയേഴ്സാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്.

ഡിസംബർ 30 മാത്രം ദുബായിലെത്തിയത് 2,24,380 പേർ ആണ്. ഈ ദിവസങ്ങളിൽ ദുബായ് വിമാനത്താവളം ഉപയോഗിച്ചത് 11.4 ലക്ഷം പേരാണ്. ഹത്താ അതിർത്തിയിലൂടെ 76,376 പേർ കരമാർഗം ദുബായിൽ പ്രവേശിച്ചിട്ടുണ്ട്. കപ്പലുകളിലും ബോട്ടുകളിലും ആയി നിരവധി പേരാണ് എത്തിയത്. 27,108 പേർ ഇങ്ങനെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദുബായ് കൂടുതൽ ആളുകളെ ആകർശിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version