ദുബായ്: ദുബായിയേയും ഷാർജയേയും ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിന്റെ വേഗപരിധി കുറച്ച് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. നവംബര്‍ 20 മുതല്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലംഘിച്ചാൽ 3000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് ആര്‍ടിഎ ഓര്‍മ്മിപ്പിച്ചു.