ദുബായ്: എമിറേറ്റിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ കമ്പനി. ‘പാര്‍ക്കിന്‍’ എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടന്‍ രൂപീകൃതമാകുന്ന കമ്പനി പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയം ഭരണാധികാരം കമ്പനിക്ക് ഉണ്ടായിരിക്കും. 99 വര്‍ഷത്തേക്കായിരിക്കും കമ്പനിക്ക് പാര്‍ക്കിംഗിന്റെ മേല്‍നോട്ട ചുമതല നല്‍കുക. പിന്നീട് സമാനമായ കാലയളവിലേക്ക് കരാര്‍ പുതുക്കും.