അബുദബി: യുഎഇയില്‍ നാഷണല്‍ മീഡിയ ഓഫീസിന് പുതിയ ചെയര്‍മാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദിനെയാണ് ചെയര്‍മാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം.
യുഎഇ പ്രസിഡന്‍ഡ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതുസംബന്ധിച്ച ഫെഡറല്‍ ഉത്തരവ് പുറത്തിറക്കി. ഇതോടെ, രാജ്യത്തെ ദേശീയ മാധ്യമ ഓഫീസിന് പുതിയ അധ്യക്ഷനായി.