മസ്കറ്റ്: മുസന്ദമിലെ പുതിയ വിമാനത്താവളം പൂർത്തിയാക്കാൻ തീരുമാനവുമായി അധികൃതർ. പുതിയ വിമാനത്താവളം 2028 രണ്ടാം പാദത്തോടെ നിർമ്മാണം പൂർത്തിയാകും. റൺവേ, ടാക്‌സിവേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളോടെയാണ് മുസന്ദമിൽ പുതിയ വിമാനത്താവളം പണി പൂർത്തിയാകുന്നത്.
ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് മുസന്ദമിൽ പുതിയ വിമാനത്താവളം പണിപൂർത്തിയാക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. വർഷത്തിൽ 250,000 യാത്രക്കാരെ വരെ ഇവിടെ ഉൾകൊള്ളാൻ സാധിക്കുന്ന തരത്തിലാണ് ഈ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.
മുസന്ദമിലെ വികസനങ്ങൾ നേരിട്ടറിയുന്നതിനായി ഞായറാഴ്ച സുൽത്താൻ ഗവർണറേറ്റ് ഇവിടെ സന്ദർശനം നടത്തിയിരുന്നു. കൂടാതെ മുസന്ദമിലെ ഷൈയ്ഖുമാരുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം ഉദ്യാഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ആവശ്യമായ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.