Gulf

ഇന്ത്യയിലേക്ക് പറക്കാന്‍ പുതിയ വിമാനകമ്പനി; ഓര്‍ഡര്‍ നല്‍കിയത് 72 വിമാനങ്ങൾക്ക്, കാത്തിരിപ്പിന് വിരാമമാകുന്നു

Published

on

റിയാദ്: വാണിജ്യ സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് എയര്‍. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ സര്‍വീസ് ആരംഭിക്കാനാണ് റിയാദ് എയര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓര്‍ഡര്‍ നല്‍കിയ 72 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക.

റിയാദ് എയര്‍ 2025 ആദ്യപകുതിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപ്പറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ഷോയോട് അനുബന്ധിച്ച് നടന്ന പ്രദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന് കീഴിലുള്ള കമ്പനിയാണ് റിയാദ് എയര്‍. യൂറോപ്പ്, അമേരിക്ക, കാനഡ, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ജിസിസി രാജ്യങ്ങളില്‍ എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ചെറു വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

നേരത്തെ ദുബൈ എയര്‍ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങളുടെ പുറം ഭാഗത്തെ ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഇലക്ട്രിക് കാറുകള്‍ക്കായി ലൂസിഡ് മോട്ടോഴ്‌സുമായി കരാര്‍ ഒപ്പുവെച്ചിരിക്കുന്നുവെന്നും സിഇഒ ഡഗ്ലസ് അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 787 ഇനത്തില്‍പെട്ട 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

പറക്കാം കൂടുതൽ രാജ്യങ്ങളിലേക്ക്; കേരളവും കരിപ്പൂരും കാണുന്ന സ്വപ്നം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുതിയ സര്‍വീസുകള്‍ നടത്താന്‍ താത്പര്യം അറിയിച്ച് വിമാനക്കമ്പനികള്‍. ക്വാലാംലപൂരിലേക്കും കൊളംബോയിലേക്കുമുള്‍പ്പെടെ പുതിയ സര്‍വീസുകള്‍ നടത്താമെന്ന് കരിപ്പൂരില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി. കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് കരിപ്പൂരില്‍ നിന്നും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനായി ഉന്നത തലയോഗം ചേര്‍ന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പുറമേ എം പി മാരും വിമാനക്കമ്പനി പ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങേണ്ടതിന്‍റെ ആവശ്യകത ജനപ്രതിനിധികളും വിമാനത്താവള ഡയറക്ടറും കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ സര്‍വീസ് തുടങ്ങാനുള്ള താത്പര്യം വിമാനക്കമ്പനികളും പ്രകടിപ്പിച്ചു. എയര്‍ ഏഷ്യാ ബര്‍ഹാഡ് കരിപ്പൂരില്‍ നിന്നും ക്വാലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നുള്ള ഫിറ്റ്സ് എയര്‍ കരിപ്പൂര്‍ കൊളംബോ ക്വാലാലംപൂര്‍ സര്‍വീസ് നടത്താനുള്ള ആലോചനയിലാണ്. ആകാശ എയര്‍ലൈന്‍സ് ,വിസ്താര എയര്‍ലൈന്‍സ് തുടങ്ങിയവയും കരിപ്പൂരില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിര്‍ത്തിയ ദമാം സര്‍വീസ് വിന്‍റര്‍ സീസണില്‍ പുനരാരംഭിക്കുമെന്ന് ഇന്‍റിഗോ അധികൃതര്‍ യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version