ലയണല്‍ മെസ്സിയെ കാണാന്‍ ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇന്റര്‍ മയാമി-റെഡ് ബുള്‍ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 3,000 ഡോളറായി (ഏകദേശം 2.48 ലക്ഷം ഇന്ത്യന്‍ രൂപ) ഉയര്‍ന്നു. ശരാശരി ടിക്കറ്റ് നിരക്ക് 496 ഡോളര്‍ (41,000 ഇന്ത്യന്‍ രൂപ) ആണ്. ടിക്കറ്റ് റീസെയില്‍ കമ്പനിയായ വിവിഡ് സീറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു നാഷണല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനെ മറികടന്നിട്ടുണ്ട്.